Sunday, October 17, 2010

പോപ്പുലര്‍ ഫ്രണ്ട്‌ നേതാവിന്റെ ഫാക്‌ടറിയില്‍ റെയ്‌ഡ്

കോതമംഗലം: തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട്‌ പ്രത്യേക അന്വേഷണ സംഘം പോപ്പുലര്‍ ഫ്രണ്ട്‌ നേതാവിന്റെ കോതമംഗലത്തുള്ള കറിപൗഡര്‍ ഫാക്‌ടറിയില്‍ റെയ്‌ഡ് നടത്തി. ലാപ്‌ടോപ്പ്‌, ഡയറി, സി.ഡി. എന്നിവ ഉള്‍പ്പെടെ സംഘം ഇന്നലെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ട്‌ നേതാവ്‌ കെ.കെ അഷ്‌റഫിന്റെ കറുയിടത്തുള്ള തമര്‍ കറിപൗഡര്‍ ഫാക്‌ടറിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണു റെയ്‌ഡ് നടന്നത്‌. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്‌.പി. ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം എത്തിയ പോലീസ്‌ സംഘത്തോടൊപ്പം മൂവാറ്റുപുഴ സി.ഐ: പി.പി. ഷംസ്‌, കോതമംഗലം എസ്‌.ഐ: ആര്‍. മധു എന്നിവരും ഉണ്ടായിരുന്നു.

ഡയറിയിലേയും ലാപ്‌ടോപ്പിലേയും വിവരങ്ങള്‍ പോലീസ്‌ പരിശോധിച്ചുവരികയാണ്‌. അയോധ്യാ വിധിയുടെ പ്രസക്‌തഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡിയാണു പിടിച്ചെടുത്തതെന്നാണു സൂചന. ഫാക്‌ടറിയില്‍ പോലീസ്‌ സംഘമെത്തുമ്പോള്‍ ഫാക്‌ടറി ഉടമ അഷ്‌റഫിന്റെ വാഹനം ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

മംഗളം അല്ല മഞ്ഞ മംഗളം വാര്‍ത്ത..

1 comment:

  1. അയോധ്യാ വിധിയുടെ പ്രസക്‌തഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡിയാണു പിടിച്ചെടുത്തതെന്നാണു സൂചന.

    ReplyDelete